കൊച്ചി : വെണ്ണലയിലെ വിവാദ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.
'മകനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നെന്ന് പി.സി ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ വീട്ടില്‍ റൈഡ് ചെയ്യുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന്' പി.സി ബോധിപ്പിച്ചു. പ്രസംഗം മുഴുവന്‍ ആയി ആണ് കേള്‍ക്കേണ്ടത്. തിരുവനന്തപുരം കേസില്‍ മജിസ്ട്രേറ്റ് നേരത്തെ ജാമ്യം നല്‍കി. അതിന്റെ വിരോധം ആണ് പോലീസിനെന്നും പി.സിയുടെ അഭിഭാഷകനായ ഷോൺ ജോർജ് കോടതിയില്‍ വാദിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നാണ് പി.സി ജോർജിന്റെ വാദം. ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി.സി ജോര്‍ജിനോട് ചോദിച്ചു. 33 വര്‍ഷം ആയി എംഎല്‍എയായിരുന്നു. നിയമത്തില്‍ നിന്ന് ഒളിക്കില്ല.72 വയസ് ഉണ്ട്. പല അസുഖങ്ങള്‍ ഉണ്ടെന്നും പി.സി ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ കോടതി അറിയിച്ചു. തെളിവായി വെണ്ണല പ്രസംഗത്തിന്റെ മൂന്ന് സി.ഡികളും കോടതിയിൽ ഹാജരാക്കി. വിവാദമായി എന്ന് പരാമർശിക്കുന്ന പ്രസംഗം കോടതി നേരിട്ട് പരിശോധിക്കും. പ്രസംഗം പരിശോധിച്ച ശേഷം 26 ന് കോടതി വിധി പറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.