ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബിഎസ്‌സി നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു; മെയ് 31 വരെ അപേക്ഷിക്കാം

ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബിഎസ്‌സി നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു; മെയ് 31 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് നാലു വർഷത്തെ ബിഎസ്‌സി നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് മാത്രമാണ് പ്രവേശനം.

മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം. http://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 200 രൂപയാണ്. പട്ടികജാതി പട്ടികവർഗ് വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷാ ഫീസ് ഇല്ല. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് മിലിറ്ററി നഴ്സിംഗ് സർവീസിൽ ഓഫീസറായി സ്ഥിരനിയമനം ലഭിക്കും.

ഹയർസെക്കൻഡറി അല്ലെങ്കിൽ തത്തുല്യ ബോർഡ് പരീക്ഷ പാസായവരോ ഈ വർഷം ഫൈനൽ പരീക്ഷ എഴുതിയവരോ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പ്ലസ് ടു വിൽ പഠിച്ചിരിക്കണം. 1997 ഒക്ടോബർ മൂന്നിനും 2005 സെപ്റ്റംബർ 30ന് മറ്റ് ജനിച്ചവരായിരിക്കണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.

മിലിറ്ററി ബി.എസ്.സി നേഴ്സിങ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർ നീറ്റ് യുജി 2022 പരീക്ഷ എഴുതിയിരിക്കണം. നീറ്റ് യുജി 2022 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ പട്ടിക തയ്യാറാക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ക്ഷണിക്കും.

ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിൽ 80 മാർക്കിന് ചോദ്യങ്ങളുണ്ടാകും തുടർന്ന് സൈക്കോളജിക്കൽ അസിസ്റ്റന്റ് ടെസ്റ്റും ഇന്റർവ്യൂ വൈദ്യപരിശോധനയും ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് http://www.joinindianarmy.nic.in സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.