ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരായ മുസ്ലീം ബാലന്റെ മുദ്രാവാക്യം വിളി ഹൈക്കോടതിയില്‍; കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നതായി കോടതി

ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരായ മുസ്ലീം ബാലന്റെ മുദ്രാവാക്യം വിളി ഹൈക്കോടതിയില്‍; കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നതായി കോടതി

കൊച്ചി: ആലപ്പുഴയില്‍ എസ്ഡിപിഐ റാലിയില്‍ പത്തു വയസുകാരനെ കൊണ്ട് ക്രൈസ്ത-ഹിന്ദു മതത്തില്‍പ്പെട്ടവര്‍ക്കെതിരേ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചതിനെതിരേ ഹൈക്കോടതി. പുതിയ തലമുറയുടെ തലയില്‍ മതവിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നതായി എസ്ഡിപിഐയെ പരോക്ഷമായി പരാമര്‍ശിച്ച് ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ ഒഴിവാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയാണ്. സംഘടനകള്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതായും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. അതേസമയം, ആലപ്പുഴയിലെ വര്‍ഗീയ മുദ്രാവാക്യം വിളിയില്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണത്തില്‍ മെല്ലെപ്പോക്കാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ മത പ്രീണനത്തിനെതിരേ പ്രതികരിച്ച പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നടക്കുന്ന പോലീസും അതിനെ പിന്തുണയ്ക്കുന്ന ഇടത്-വലതു മുന്നണികളും ആലപ്പുഴ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു.

റാലിയില്‍ പങ്കെടുത്ത ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം.

കുട്ടി റാലിയില്‍ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാണാപ്പാഠം പഠിച്ചാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. കൂടെയുള്ളവര്‍ ഇത് കൃത്യമായി ഏറ്റുവിളിക്കുകയും ചെയ്യുന്നു.

നാര്‍ക്കോട്ടിക്, ലൗ ജിഹാദ് വിഷയങ്ങളില്‍ പ്രതികരണം നടത്തിയ പാലാ ബിഷപ്പിനെതിരേയും ഇസ്ലാമിക സംഘടന നടത്തിയ റാലിയില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുക്കാന്‍ പോലും തയാറായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.