ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്ന് പാമോയില്‍ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഇന്തോനേഷ്യയുടെ തീരുമാനം. കഴിഞ്ഞ രണ്ടു മാസത്തിനിടെ പാമോയില്‍ വില ഇന്ത്യയില്‍ വന്‍തോതില്‍ കൂടിയിരുന്നു.
മെയ് 23 മുതല്‍ നിരോധനം നീക്കുമെന്നാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഇപ്പോള്‍ ഉയര്‍ന്ന വിലയാണ് പാമോയിലിന് ഈടാക്കുന്നത്. ഇത് വൈകാതെ കുറഞ്ഞേക്കും. ഏപ്രില്‍ 28 നാണ് പാമോയില്‍ കയറ്റുമതിയ്ക്ക് ഇന്തോനേഷ്യ വിലക്കേര്‍പ്പെടുത്തിയത്.
പാമോയില്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യ തന്നെയാണ് വിതരണത്തിന്റെ 60 ശതമാനവും കയ്യടിക്കിയിരുന്നത്. ഇതാണ് മിക്ക രാജ്യങ്ങളേയും പ്രതിസന്ധിയിലാക്കിയത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഭക്ഷ്യ വിലക്കയറ്റത്തിനിടയില്‍ പാമോയില്‍ വിലയും കൂടി വര്‍ദ്ധിച്ചതോടെ മിക്ക രാജ്യങ്ങളിലെയും സ്ഥിതി വഷളായിരുന്നു.
ഈ സാഹചര്യത്തിന് അയവ് വരുത്തുന്നതാണ് ഇപ്പോഴത്തെ ഈ തീരുമാനം. ഉയര്‍ന്ന വിലയുള്ള സോയാബീന്‍, സണ്‍ഫ്ലവര്‍ എണ്ണകള്‍ക്ക് ബദലായി ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് വില കുറഞ്ഞ പാമോയില്‍ തന്നെയാണ്. 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഓരോ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം എട്ടര ദശലക്ഷം ടണ്‍ പാമോയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.