കേന്ദ്രം നികുതി കുറച്ചപ്പോള്‍ വില കൂട്ടി എണ്ണക്കമ്പനികളുടെ പോക്കറ്റടി; 93 പൈസ കുറയാത്തത് അങ്ങനെ

കേന്ദ്രം നികുതി കുറച്ചപ്പോള്‍ വില കൂട്ടി എണ്ണക്കമ്പനികളുടെ പോക്കറ്റടി; 93 പൈസ കുറയാത്തത് അങ്ങനെ

തിരുവനന്തപുരം: കേന്ദ്രം നികുതി കുറച്ചപ്പോള്‍ വിലക്കുറവിന്റെ ആശ്വാസത്തിൽ പെട്രോളടിക്കാൻ എത്തും മുമ്പേ 93 പൈസ പോക്കറ്റടിച്ച് എണ്ണ വിതരണ കമ്പനികൾ.

കേന്ദ്രസർക്കാർ ഇന്ധന എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ എണ്ണക്കമ്പനികൾ പെട്രോളിന് 79 പൈസ കൂട്ടുകയായിരുന്നു. കേന്ദ്രസർക്കാർ ഇന്ധന എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ എണ്ണക്കമ്പനികൾ പെട്രോളിന് 79 പൈസ കൂട്ടുകയായിരുന്നു. ഇക്കാര്യം കമ്പനി മറച്ചുവയ്ക്കുകയും ചെയ്തു. പ്രതീക്ഷിച്ച വിലക്കുറവ് പെട്രോളിന് കിട്ടാതിരുന്നത് വിവാദമായതോടെയാണ് സംഭവം പുറത്തായത്.

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്സൈസ് നികുതി കുറച്ചത്. അനുപാതികമായി പെട്രോളിന് 10.41 രൂപയും ഡീസലിന് 7.6 രൂപയും കുറയണം. ഡീസലിന് ഈ വില നിലവിൽ വന്നെങ്കിലും പെട്രോളിന് 9.48 രൂപ മാത്രമാണ്. വിലക്കുറവ് പ്രാബല്യത്തിൽ വരുംമുമ്പേ എണ്ണക്കമ്പനികൾ പെട്രോളിന് വില കൂട്ടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.