ദുബായ്: സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാർ പാർക്കുമായി ബന്ധിപ്പിക്കുന്ന സൈഹ് അല്‍ ദഹല്‍ റോഡ് തുറന്നു. അല്‍ ഖുദ്ര തടാകങ്ങളിലേക്കുളള യാത്ര എളുപ്പമാക്കുന്നതാണ് പുതിയ റോഡ്. 11 കിലോമീറ്റർ നീളത്തില്‍ ഓരോ ദിശയിലും രണ്ട് വരികള്‍ ഉള്‍ക്കൊളളുന്നതാണ് റോഡ്.
ഓരോ ദിശയിലും 4000 വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ശേഷിയുളളതാണ് പുതിയ റോഡെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഇത് 1800 ആയിരുന്നു. എല്ലാ ഭാഗങ്ങളിലേക്കും യാത്ര സുഗമമാക്കുന്നതിന് മീഡിയനും മൂന്ന് റൗണ്ട് എബൗട്ടുകളും നിർമ്മിച്ചിട്ടുണ്ട്.
റോഡിന്‍റെ ഇരുഭാഗത്തുമുളള മരുഭൂമിയിലേക്കും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാർക്കിലേക്കുമുളള സഞ്ചാരവും ഇതോടെ എളുപ്പമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.