ഓരോ കുഞ്ഞു ജനിക്കുമ്പോഴും ഓരോ ഈണങ്ങള്‍ പിറക്കുന്ന നാട്

ഓരോ കുഞ്ഞു ജനിക്കുമ്പോഴും ഓരോ ഈണങ്ങള്‍ പിറക്കുന്ന നാട്

ഒരു കുഞ്ഞ് ജനിക്കുക എന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണല്ലേ... കുഞ്ഞ് പിറന്ന് കഴിയുമ്പോള്‍ നാം പേരും നല്‍കാറുണ്ട്. മരണം വരെയുള്ള ഓരോരുത്തരുടേയും ഐഡന്റിറ്റി എന്നും ഈ പേരിനെ വിശേഷിപ്പിക്കാം. ജനിക്കുന്നതിന് മുന്‍പേ തന്നെ കുഞ്ഞുങ്ങള്‍ക്കായി പേരുകള്‍ കരുതി വയ്ക്കാറുണ്ട് ചില മാതാപിതാക്കള്‍.

എന്നാല്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ഒരു ഈണവും പിറക്കുന്ന നാടിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അങ്ങനേയും ഉണ്ട് ഒരു നാട്. അതും ഇന്ത്യയില്‍ തന്നെ. മേഘാലയിലെ കോങ്‌തോങ് എന്ന ഗ്രാമത്തിലാണ് തികച്ചും വ്യത്യസ്തമായ ഈ സംസ്‌കാരം നിലകൊള്ളുന്നത്. ഒരു കുഞ്ഞ് ഗ്രാമത്തില്‍ പിറക്കുമ്പോള്‍ അമ്മ ആ കുഞ്ഞിനായി ഒരു ഈണം ചൊല്ലും. ജീവിതകാലം മുഴുവന്‍ ഈ ഈണമായിരിക്കും അവരുടെ ഐഡന്റിറ്റിയും.


ഹൃദയത്തില്‍ നിന്നും വരുന്നതാണ് ഈ ഈണങ്ങള്‍ എന്നാണ് ഗ്രാമത്തിലെ അമ്മമാര്‍ പറയുന്നത്. തലമുറകളായി കൈമാറി വരുന്നതാണ് ഈ ഈണം നല്‍കലും. എന്നാല്‍ ഈ ഈണങ്ങള്‍ മാത്രമല്ല ഗ്രാമത്തിലുള്ളവരുടെ പേരുകള്‍. സാധരണ രീതിയുലുള്ള മറ്റൊരു പേര് കൂടി നല്‍കാറുണ്ട്. ഇത് പുറത്തുള്ളവര്‍ക്ക് അറിയപ്പെടാന്‍ വേണ്ടി മാത്രമാണ്. ഗ്രാമവാസികളെല്ലാം പരസ്പരം ഈണങ്ങള്‍ ചൊല്ലിയാണ് വിളിക്കുന്നത്.

എന്നാല്‍ ഈ സംസ്‌കാരം നിലനിന്നു പോകുമോ എന്ന കാര്യത്തില്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഭയക്കുന്നു. ജീവിത രീതികള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പക്ഷെ ഈണങ്ങളും ഇല്ലാതായേക്കാമെന്നാണ് ഇവര്‍ പറയുന്നത്. പുതു തലമുറയില്‍ പെട്ടവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇത്തരത്തില്‍ ഈണങ്ങള്‍ ചൊല്ലി പരസ്പരം വിളിക്കുന്നതും....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.