ജില്ലയുടെ പേരുമാറ്റിയതിനെതിരേ ആന്ധ്രയില്‍ വന്‍ അക്രമം; മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ തീയിട്ടു

ജില്ലയുടെ പേരുമാറ്റിയതിനെതിരേ ആന്ധ്രയില്‍ വന്‍ അക്രമം; മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ തീയിട്ടു

അമരാവതി: ജില്ലയുടെ പേരു മാറ്റത്തിനെതിരേ അന്ധ്രപ്രദേശില്‍ വലിയ പ്രതിഷേധം. മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. മന്ത്രി വിശ്വരൂപന്റെ അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടുകളാണ് തീയിട്ടത്. കോനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോനസീമ എന്നാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധധത്തിനൊടുവിലാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.

കോനസീമ ജില്ല സാധനസമിതിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. വിവിധ പാര്‍ട്ടികളുടെ അഭ്യര്‍ഥനമാനിച്ചാണ് ജില്ലയുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്.

പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പേരുമാറ്റിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ 30 ദിവസത്തിനകം കളക്ടര്‍ക്ക് സമര്‍പ്പിക്കാനും സമയം നല്‍കിയിരുന്നു. കോനസീമ ജില്ലയുടെ പേര് അതേരീതിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.