ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ ബീഡ്

ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ ബീഡ്

അനുദിന വിശുദ്ധര്‍ - മെയ് 25

ബെനഡിക്ടന്‍ സന്യാസിമാരില്‍ ഏറെ ശ്രദ്ധേയനായിരുന്നു വിശുദ്ധ ബീഡ്. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും ദൈവ ശാസ്ത്രത്തിലും ചരിത്രത്തിലും പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ ഇംഗ്ലണ്ടുകാരനായ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്.

ക്രിസ്തീയ പാരമ്പര്യവും റോമന്‍ സംസ്‌കാരവും മധ്യ കാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത് വിശുദ്ധനിലൂടെയാണ്. ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ് എന്നും വിശുദ്ധ ബീഡ് അറിയപ്പെടുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം എഴുതിയിട്ടുള്ള കാര്യങ്ങള്‍ ദേവാലയങ്ങളില്‍ പരസ്യമായി വായിക്കുമായിരുന്നു.

വിശുദ്ധന്‍ എന്ന് വിളിക്കുവാന്‍ സാധിക്കാത്തത് കൊണ്ട് 'സംപൂജ്യന്‍' എന്ന വിശേഷണം അദ്ദേഹത്തിന്റെ നാമത്തിന്റെ കൂടെ ചേര്‍ക്കപ്പെട്ടു. നൂറ്റാണ്ടുകളോളം നിലനിന്ന, വിശുദ്ധനെ വര്‍ണിച്ച് കൊണ്ടിരുന്ന ഒരു പദ പ്രയോഗമായിരിന്നു അത്.

ബൈബിളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ദിനം പ്രതി അദ്ദേഹം മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കുമായിരുന്നു. ഒരു യഥാര്‍ത്ഥ ബെനഡിക്ടന്‍ സന്യാസിയായിരുന്ന വിശുദ്ധന്റെ ജീവിതം പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളുമായി ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരുന്നു. 735 ലെ ഉയിര്‍പ്പ് തിരുനാളിന്റെ തലേ ദിവസം ഇംഗ്ലണ്ടിലെ ജാരോയില്‍ വെച്ചാണ് വിശുദ്ധ ബീഡ് മരണമടയുന്നത്.

രാത്രിയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനക്കിടെ തന്റെ അന്ത്യം സമീപിച്ചിരിക്കുന്നതായി വിശുദ്ധന് തോന്നി. അതിനാല്‍ ആവശ്യമായ അന്ത്യ കൂദാശകള്‍ സ്വീകരിച്ചുകൊണ്ട് വേണ്ട തയ്യാറെടുപ്പുകള്‍ അദ്ദേഹം നടത്തി.

തുടര്‍ന്ന് മാതാവിന്റെ സ്‌തോത്ര ഗീതം ആലപിച്ച് വിശുദ്ധന്‍ തന്റെ സഹോദരന്‍മാരെ ആശ്ലേഷിക്കുകയും പിന്നീട് നിലത്ത് വിരിച്ച പരുക്കന്‍ വസ്ത്രത്തില്‍ കിടന്ന് ''പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി'' എന്ന് ചൊല്ലികൊണ്ട് അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മിലാനിലെ ഡയനീഷ്യസ്

2. സ്‌കോട്ട്‌ലന്‍ഡിലെ ഡുന്‍ചാഡ്

3. സ്‌പെയിന്‍കാരനായ ജെന്നാദിയൂസ്

4. ബര്‍ഗന്റിലെ മേരി മാഗ്ദലന്‍ സോഫി

5. ബെര്‍ക്കിമില്‍ വച്ചു വധിക്കപ്പെട്ട എജില്‍ഹാര്‍ഡ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.