തിരുവനന്തപുരം: ഗുണ്ടുകാട് അനി എന്ന അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധി വീണ്ടും നീട്ടി. വിധി പറയുന്നത് ഈ മാസം 27ലേക്കാണ് മാറ്റിയത്. ഇത് മൂന്നാം തവണയാണ് കേസില്‍ വിധി പറയുന്നത് നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മാറ്റിവയ്ക്കുന്നത്.
ഗുണ്ടകളെ ഭയന്ന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ കേസിന്റെ വിധി കേള്‍ക്കാന്‍ ചൊവ്വാഴ്ച വഞ്ചിയൂര്‍ കോടതി പരിസരത്ത് പ്രതികളുടെ സംഘാംഗങ്ങളും കൊല്ലപ്പെട്ട അനിയുടെ സംഘവും കൂട്ടമായി കോടതിയിലെത്തി. ഇവരെ നിയന്ത്രിക്കാന്‍ കോടതിയില്‍ പൊലീസ് സംവിധാനം ഒരുക്കിയിരുന്നില്ല. വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് കോടതിയിലുണ്ടായിരുന്നത്.
ഗുണ്ടുകാട് സ്വദേശിയും നിരവധി തവണ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമായ വിഷ്ണു എസ്. ബാബു (ജീവന്‍). ഇയാളുടെ സുഹൃത്തും ബന്ധുവുമായ മനോജ് എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.
ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായി ജയിലിലായിരുന്ന ജീവന്‍ ജയില്‍ മോചിതനായതിന്റെ അടുത്ത ദിവസമാണ് എതിര്‍ സംഘത്തിലെ അനിയെ വെട്ടി കൊലപ്പെടുത്തിയത്. 2019 മാര്‍ച്ച് 24ന് രാത്രി പതിനൊന്നിനായിരുന്നു സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.