ജനനം മുതല്‍ ആരോഗ്യ സംരക്ഷണം: നവജാത ശിശുക്കള്‍ക്കും ആരോഗ്യ ഐ.ഡി കാര്‍ഡ്

ജനനം മുതല്‍ ആരോഗ്യ സംരക്ഷണം: നവജാത ശിശുക്കള്‍ക്കും ആരോഗ്യ ഐ.ഡി കാര്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളുടെ ജനനം മുതലുള്ള ആരോഗ്യ രേഖകള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ആരോഗ്യ ഐ.ഡി കേന്ദ്രം നടപ്പാക്കുന്നു.

ആയുഷ്മാന്‍ ആരോഗ്യ അക്കൗണ്ട് പദ്ധതിയില്‍ നവജാത ശിശുക്കള്‍ക്കും 18 വയസിന് താഴെയുള്ളവര്‍ക്കും ആരോഗ്യ ഐ.ഡി കാര്‍ഡ് നല്‍കും. ഒരു കുട്ടി ജനിക്കുന്നത് മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍, ആരോഗ്യ പരിരക്ഷാ പദ്ധതികള്‍, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അപ് ലോഡ് ചെയ്യാം. കുട്ടിയുടെ അക്കൗണ്ടിലെ രേഖകള്‍ പരിശോധിച്ച്‌ കൃത്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍ക്ക് സാധിക്കും.

കുട്ടിയുടെ ആരോഗ്യ അക്കൗണ്ട് മാതാപിതാക്കളുടെ ആരോഗ്യ ഐ.ഡി നമ്പറുമായി ലിങ്ക് ചെയ്യാം. കുട്ടിക്ക് 18 വയസായാലേ അക്കൗണ്ട് സ്വന്തമായി ഉപയോഗിക്കാനാവൂ. ആധാര്‍ ഇല്ലാത്തവര്‍ക്കും നവജാത കുട്ടികള്‍ക്കും ആരോഗ്യ ഐ.ഡി ലഭിക്കും.

നവജാത ശിശുക്കള്‍കള്‍ക്ക് മാതാപിതാക്കളുടെ എ.ബി.എച്ച്‌.എ അക്കൗണ്ടുകള്‍ വഴി ആരോഗ്യ ഐ.ഡി കാര്‍ഡ് ഉണ്ടാക്കാം. പിന്നീട് കുട്ടിയുടെ ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കുട്ടിയുടെ ആരോഗ്യ അക്കൗണ്ടില്‍ അപ് ലോഡ് ചെയ്യാം.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ വെബ് സൈറ്റ്, എ.ബി.ഡി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ആരോഗ്യ സേതു ആപ്പ്, ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആരോഗ്യ പദ്ധതികള്‍, പേടിഎം എന്നിവയിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ആരോഗ്യ അക്കൗണ്ട് ഉണ്ടാക്കാം. നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമെ എ.ബി.എച്ച്‌.എ കാര്‍ഡ് ലഭിക്കുകയുള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.