കൊച്ചി:  നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണ് പി.സി ജോര്‍ജിന് പിന്തുണ നല്‍കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങി വെക്കേണ്ടിവരും. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 
പിസി ജോര്‍ജിന് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവും എന്നുളളതാണ് ഈ നാട്ടില്‍ നടക്കുന്നത്. പിണറായി ഇരിക്കുന്നത് രാജാധികാര പദവിയിലല്ല, മുഖ്യമന്ത്രിയാണെന്നാണ് തങ്ങളുടെ ധാരണ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളില്‍ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയില്‍ വ്യവഹരിക്കുമ്പോള്‍ ഞങ്ങള്‍ പൊതുസമൂഹത്തോട് മറുപടി പറയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പി.സി ജോര്‍ജ് ക്രിമിനലല്ല, രാജ്യദ്രോഹിയല്ല. കേരളത്തിലെ അന്യായത്തിനെതിരെ പ്രതികരിച്ചതിനാണ് പൊലീസ് പി.സി ജോര്‍ജിനെ ഇത്തരത്തില്‍ കാടിളക്കിയിട്ട് പിടിക്കാന്‍ നടക്കുന്നത്. തന്റെടത്തോടെ പി.സി വരുമ്പോള്‍ ഞങ്ങളൊക്കെ ഇവിടെ വേണ്ടേയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
 മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയതോടെയാണ് പി.സിയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.