കാഞ്ഞിരപ്പള്ളി: കൊലവിളികള്‍ നിറഞ്ഞ തീവ്രവാദ മുദ്രാവാക്യങ്ങള്‍ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം സമാധാന സന്ദേശ റാലി നടത്തി.

'ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹ ദീപമേ മിഴി തുറക്കൂ' എന്ന വിശ്വ പ്രശസ്ത ഗാനം ആലപിച്ച് കൈകളില്‍ തിരികളേന്തിയാണ് യുവജനങ്ങള്‍ സമാധാന ആഹ്വാനം നല്‍കിയത്. സഹിഷ്ണുതയുടെ പര്യായമായ ഹൈന്ദവ സംസ്‌കാരത്തിനും സമാധാന ആശയം ലോകത്ത് പടര്‍ത്തിയ ക്രൈസ്തവ സംസ്‌കാരത്തിനുമെതിരെയുള്ള വെല്ലുവിളി ലോക സംസ്‌കാരത്തിനെതിരെ തന്നെയുള്ള വെല്ലുവിളിയാണെന്ന് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.


മറ്റുമതങ്ങളെ ഇല്ലായ്മ ചെയ്യും എന്ന ആശയം ധ്വനിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ആര്‍ഷഭാരത സംസ്‌കാരം പടുത്തുയര്‍ത്തിയ സഹിഷ്ണുതയുടെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന രീതിയിലുള്ളതാണെന്ന് റാലി ഉദ്്ഘാടനം ചെയ്ത പ്രസിഡന്റ് ജോപ്പു ഫിലിപ്പ് പറഞ്ഞു. ബ്രദര്‍ ലിബിന്‍, ബ്രദര്‍ അജില്‍, ഷോണ്‍ ജോസ്, അലീന മേരി ജേക്കബ്, അഖില്‍ മാത്യു, ആന്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.