അഹമ്മദാബാദ്: ഗുജറാത്തിലെ ഹരാമി നാല തുറമുഖത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് മത്സ്യ ബന്ധന ബോട്ട് കണ്ടെത്തി. ഇതേ തുടര്‍ന്ന് സുരക്ഷ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഗുജറാത്ത് തീരത്തു നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇവ കൊണ്ടുവന്നിരുന്നത് മത്സ്യ ബന്ധന ബോട്ടിലായിരുന്നു.
ഏപ്രില്‍ 25 ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒമ്പത് ജീവനക്കാരുള്ള പാകിസ്ഥാനി ബോട്ടില്‍ നിന്നും 280 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു.
പാകിസ്താന്‍ ബോട്ടായ 'അല്‍ ഹജ്' ഇന്ത്യന്‍ കടലിലേക്ക് കടന്ന സമയത്ത് കോസ്റ്റ് ഗാര്‍ഡ് കപ്പലുപയോഗിച്ച് തടയുകയും പിടികൂടുകയായിരുന്നു. ഈ ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.ബോട്ടും ബോട്ടിലെ ജീവനക്കാരെയും ജാഗു തുറമുഖത്തേക്ക് കൂടുതല്‍ അന്വേഷണത്തിനായി കൊണ്ടുവന്നെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അടുത്തിടെയായി അഫ്ഗാനിസ്ഥാനില്‍ നിന്നും മയക്കുമരുന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.