തിരുവനന്തപുരം: ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഇന്ന് കേരള നിയമസഭയില്‍ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ഉദ്ഘാടന സമ്മേളനം.
വനിതാ മന്ത്രിമാര്‍, വനിതാ സ്പീക്കര്‍മാര്‍, വനിതാ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങള്‍, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗണ്‍സിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികര്‍ തുടങ്ങി 120 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, വനിതാ മന്ത്രിമാരായ വീണാ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനു ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് മടങ്ങും. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് പൂനയിലേക്ക് യാത്ര തിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.