വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും നടന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതും ഹൈക്കോടതി പരിശോധിക്കും.

വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്നും എന്നിട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മെയ് 30ന് തിരിച്ചെത്തുമെന്ന് നടന്‍ കോടതിയെ അറിയിച്ചു. ഇതോടൊപ്പം വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാജരാക്കി.

നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരമായിരുന്നെന്നും, സിനിമയില്‍ മറ്റൊരു നടിക്ക് അവസരം നല്‍കിയതാണ് പീഡന പരാതിക്ക് കാരണമെന്നുമാണ് നടന്റെ വാദം. പരാതിക്കാരി തന്നില്‍ നിന്ന് പലപ്പോഴായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും വിജയ് ബാബു ആരോപിക്കുന്നുണ്ട്.

സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് നടന്‍ രാജ്യം വിടുകയായിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.