കോവിഡ് ഭീതി കുറയുന്നു, വാർത്താ സമ്മേളനങ്ങള്‍ യുഎഇ നിർത്തി

കോവിഡ് ഭീതി കുറയുന്നു, വാർത്താ സമ്മേളനങ്ങള്‍ യുഎഇ നിർത്തി

യുഎഇ: കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന വാർത്തസമ്മേളനങ്ങള്‍ യുഎഇ നിർത്തി. പകർച്ചാവ്യാധിയുമായി ബന്ധപ്പെട്ട് അസാധാരണമായ സാഹചര്യം ഉണ്ടായാല്‍ മാത്രമെ ഇനി വാർത്താസമ്മേളനങ്ങള്‍ ഉണ്ടാകുകയുളളൂവെന്ന് നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി വക്താവ് ഡോ താഹർ അല്‍ അമേരി പറഞ്ഞു.

അതേസമയം മനുഷ്യരില്‍ കുരങ്ങുപനി പടരുന്നത് താരതമ്യേന കുറവാണെന്ന് ആരോഗ്യ പ്രതിരോധമന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ ഫാത്മ അല്‍ അതർ പറ‍ഞ്ഞു. രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രോഗിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെന്നും അവർ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സമൂഹത്തിന്‍റെ ആരോഗ്യവും സുരക്ഷയും നിലനിർത്താന്‍ യുഎഇ ഗണ്യമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഡോ അല്‍ അതർ പറഞ്ഞു. വെല്ലുവിളികളെ പൂർണ കാര്യക്ഷമതയോടെ നേരിടാന്‍ രാജ്യത്തിന്‍റെ ആരോഗ്യമേഖല സജ്ജമാണെന്ന് തെളിയിച്ചുവെന്നും അവർ പറഞ്ഞു.

പൊതുജനങ്ങളോട് മുന്‍കരുതല്‍ നടപടികള്‍ തുടരുകയെന്നുളളതാണ് പറയാനുളളത്. അസാധാരണ സാഹചര്യമില്ലെന്നുളളതുകൊണ്ടുതന്നെ ബുധനാഴ്ചയോടെ വാ‍ർത്താസമ്മേളനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.