ലക്ഷങ്ങള്‍ മുടക്കാതെ കുഞ്ഞിക്കാല്‍ കാണാം: സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ ചരിത്രം കുറിക്കുന്നു

ലക്ഷങ്ങള്‍ മുടക്കാതെ കുഞ്ഞിക്കാല്‍ കാണാം: സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ ചരിത്രം കുറിക്കുന്നു

തിരുവനന്തപുരം: ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ആഗ്രഹത്തില്‍ ദമ്പതികള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് പല ആധുനിക ചികിത്സകളും നടത്തുന്നത്. എന്നാല്‍ 50 രൂപ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം നല്‍കി ഗവ. ഹോമിയോ ആശുപത്രികളില്‍ നടത്തിയ ചികിത്സയിലൂടെ ഇതുവരെ പിറന്നത് 2180 കണ്‍മണികള്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2012ല്‍ പരീക്ഷണമെന്ന നിലയ്ക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ തുടങ്ങിയ ചികിത്സാ പദ്ധതിയാണ് പിന്നീട് കേരളത്തിലെ ഹോമിയോ ആശുപത്രികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. കുറഞ്ഞത് രണ്ടു വര്‍ഷം ചികിത്സ ആവശ്യമായിരുന്നു. അതു 10 വര്‍ഷം വരെ നീണ്ടുപോകാനും സാധ്യതയുണ്ട്. മറ്റു ചികിത്സാ രീതികള്‍ സ്വീകരിച്ചിട്ടും ഫലിക്കാതായ ദമ്പതികളാണ് ഹോമിയോയെ ആശ്രയിച്ചത്.

സംസ്ഥാന വ്യാപകമായി ജനനി എന്ന പേരില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് 2019ലാണ്. അതിനു മുമ്പു തന്നെ കണ്ണൂരില്‍ മാത്രം 420 കുഞ്ഞുങ്ങള്‍ പിറന്നു കഴിഞ്ഞിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2018-19ലെ സാമ്പത്തിക സര്‍വേയില്‍ കണ്ണൂര്‍ ഹോമിയോ ആശുപത്രിയുടെ വിജയം പരാമര്‍ശിച്ചിരുന്നു. 55 വയസ് കഴിഞ്ഞവര്‍ക്കുവരെ ഈ ചികിത്സയിലൂടെ കുഞ്ഞ് പിറന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറിലേറെ കുട്ടികളുടെ പിറവിക്ക് നിമിത്തമായതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ഏഴു ജില്ലാ ഹോമിയോ ആശുപത്രികളിലെ ഡോക്ടര്‍മാര്‍. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ആശുപത്രികള്‍ക്കാണ് ഈ നേട്ടം കൈവരിക്കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.