ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പരിഗണിക്കുന്നതിന് നിയമ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1972 ലെ വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 11 (1) (ബി) വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ജീവനും സ്വത്തിനും ഭീക്ഷണി ഉയര്‍ത്തുന്ന ജീവികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
സ്റ്റേറ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 1,2,3 പട്ടികകള്‍ പ്രകാരം ഇത്തരം ജീവികളെ കൊല്ലാന്‍ അധികാരമുണ്ട്. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കത്ത വിധം കാട്ടുപന്നിയെ കൊല്ലാന്‍ ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവെച്ചു കൊല്ലുന്നതിനുള്ള അധികാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാമെന്ന വ്യവസ്ഥയുള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.