നാം ജീവിക്കുന്നത് വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും യുഗത്തിലെന്ന് ഫ്രാന്‍സിസ് പാപ്പ

നാം ജീവിക്കുന്നത് വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും യുഗത്തിലെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും യുഗത്തിലാണ് കത്തോലിക്ക വിശ്വാസികളായ നാം ജീവിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ.

21-ാം നൂറ്റാണ്ടിനെ അടയാളപ്പെടുത്തുന്നത് ശാസ്ത്രീയമായ അറിവുകള്‍ കൊണ്ടു മാത്രമല്ല, ആഭിചാര കര്‍മങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും പേരിലായിരിക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ സഭാപ്രസംഗകന്റെ പുസ്തകത്തെ ഉദ്ധരിച്ചാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും കാലമാണിതെന്നത് യാദൃശ്ചികമല്ല.

'ഇത് വളരെ വിചിത്രമാണ്. ഈ പരിഷ്‌കൃത സമൂഹത്തില്‍, എല്ലാം കൃത്യമായി അറിയാനും അറിവിന്റെ ആധികാരികത പോലും പരിശോധിക്കാനും സാഹചര്യമുള്ളപ്പോഴാണ് ധാരാളം അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നത്.

ഒരു വശത്ത്, വിഷയത്തിന്റെ അടിവേരു മുതല്‍ ചികഞ്ഞ് ബുദ്ധിപൂര്‍വം മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത്, മനസ് അന്ധവിശ്വാസങ്ങളിലൂടെ സഞ്ചരിക്കുകയും ആഭിചാര കര്‍മങ്ങളില്‍ അവസാനിക്കുകയും ചെയ്യുന്നതായി മാര്‍പാപ്പ പറഞ്ഞു.

നമുക്ക് ചുറ്റുമുള്ളതെല്ലാം മായയാണെന്ന സഭാപ്രസംഗകന്റെ പുസ്തകത്തിലെ പ്രശസ്തമായ വാക്യമാണ് പാപ്പാ ചൂണ്ടിക്കാട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.