നൈജീരിയയിൽ രണ്ട് വൈദികരെ തോക്കുധാരികൾ തട്ടിക്കൊണ്ട് പോയി

നൈജീരിയയിൽ രണ്ട് വൈദികരെ തോക്കുധാരികൾ തട്ടിക്കൊണ്ട് പോയി

അബൂജ: ദബോറ യാക്കൂബിൻ്റെ രക്തക്കറ മായുന്നതിനു മുൻപേ നൈജീരിയയിൽ വീണ്ടും ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം.

മെയ്ക്കാമ്പോയിലെ സെൻ്റ്  പാട്രിക്സ്‌ കാതോലിക് ചർച്ചിലെ  രണ്ട് വൈദികരെയാണ് ബുധനാഴ്ച രാത്രി തോക്കുധാരികൾ തട്ടിക്കൊണ്ട് പോയത് സോക്കോട്ടൊ രൂപതയിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

തട്ടിക്കൊണ്ട് പോയവരിൽ  രണ്ട് ആൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് രൂപത വക്താവായ ഫാ ചാൾസ് ഒമോടോഷോ കാത്തലിക്ക് ന്യൂസ് ഏജൻസിയേട് പറഞ്ഞു.

നൈജീരിയയിൽ ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന അക്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഈ തട്ടിക്കൊണ്ട് പോകൽ.

ദബോറ യൂക്കൂബ് എന്ന വിദ്യാർത്ഥിനിയെ സഹപാഠികളായ മുസ്ലീം വിദ്യാർത്ഥികൾ അതിക്രൂരമായി കൊലപ്പെട്ടുത്തിയതിനെ തുടർന്ന്  ഉണ്ടായ അറസ്റ്റിൽ പ്രതിക്ഷേധിച്ച് സോക്കോട്ടോ രൂപതാ കേന്ദ്രത്തിലും മറ്റ് ദേവാലയങ്ങളിലും മുസ്ലീം അക്രമികൾ അക്രമം നടത്തിയിരുന്നു.

ദബോറ യാക്കൂബ്

യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഘോഷിച്ചതിനാണ്  ദബോറയെ സഹപാഠികളായ മുസ്ലീം വിദ്യാർത്ഥികൾ കല്ലെറിഞ്ഞ് കൊന്നത്.

എന്തു കൊണ്ടാണ് നൈജരിയൻ ഭരണകൂടം പടിഞ്ഞാറൻ നൈജിരിയയിൽ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കു നേരെ കണ്ണടക്കുന്നത്‌? മുസ്ലീം തീവ്രവാദി സംഘമായ ഫുലാനി ഗോത്രത്തിന്റെ ആക്രമണങ്ങൾ മൂലം ആ പ്രദേശങ്ങളിൽ ഔദ്യോഗിക സന്ദർശനങ്ങൾ പോലും നടത്തുവാൻ കഴിയുന്നില്ല മകുർദി രൂപതാ ബിഷപ്പായ വിൽഫ്രഡ് ചിക്പായുടെ പ്രസ്താവനയിൽ പറയുന്നു.

ക്രൈസ്തവർ കൂടുതലുള്ള രാജ്യങ്ങളെ മുസ്ലീം രാഷ്ട്രമാക്കുവാൻ മുസ്ലീം തീവ്രവാദികൾ നടത്തുന്ന അക്രമങ്ങളിലേക്ക് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും നിരാശ മാത്രമാണ് ഫലം. ഞങ്ങളുടെ കണ്ണുനീരിനും നിലവിളിക്കും അവഗണന മാത്രമാണ് മറുപടിയായിട്ട് ലഭിക്കുന്നതെന്ന് ബിഷപ് വിൽഫ്രഡ് കൂട്ടിചേർത്തു.

അടുത്തിടയായി നൈജീരിയയിൽ ക്രൈസ്തവർക്കെതിരെയുള്ള പീഡനം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ നൈജീരിയൻ സർക്കാർ  മൗനം പാലിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടു. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങളിൽ ഏഴാം സ്ഥാനത്താണ് നൈജീരിയ .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.