ഫെഡറല്‍ അതോറിറ്റിയുടെ ഇചാനലില്‍ സാങ്കേതിക പ്രശ്നം, വിസപുതുക്കാന്‍ കാലതാമസം നേരിട്ടേക്കാമെന്ന് അറിയിപ്പ്

ഫെഡറല്‍ അതോറിറ്റിയുടെ ഇചാനലില്‍ സാങ്കേതിക പ്രശ്നം, വിസപുതുക്കാന്‍ കാലതാമസം നേരിട്ടേക്കാമെന്ന് അറിയിപ്പ്

യുഎഇ: വിസ പുതുക്കുന്നതോ സ്റ്റാറ്റസ് മാറ്റുന്നതിനോ അവസാന നിമിഷം വരെ കാത്തിരിക്കുന്നതെന്ന സൂചന നല്‍കി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി. മെയ് 24 മുതല്‍ ഇ ചാനലില്‍ സാങ്കേതിക പ്രശ്നമുണ്ടെന്നും വിസയും സ്റ്റാറ്റസ് മാറ്റുന്നതുമായും ബന്ധപ്പെട്ടുളള കാര്യങ്ങളില്‍ കാലതാമസം ഉണ്ടായേക്കുമെന്നുമാണ് അറിയിപ്പ്. 

ലഭ്യമാകുന്ന അപേക്ഷകള്‍ എത്രയും പെട്ടെന്ന് തന്നെ പരിഗണിക്കുന്നുണ്ട്. പക്ഷെ ഇ ചാനല്‍ ഡൗണായതിനാല്‍ ഇതില്‍ കാലതാമസം നേരിട്ടേക്കാം. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തില്‍ വിസാ കാലാവധി കഴിഞ്ഞതിന് പിഴ കിട്ടുകയാണെങ്കില്‍ തങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ലെെന്നും ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കോമ്പ്രിഹെന്‍സീവ് സ‍ർവ്വീസസിന്‍റെ അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.