വിമാന യാത്രക്കിടെ ഹൃദയാഘാതം; യാത്രക്കാരനായിരുന്ന ഡോക്ടറും ക്യാബിന്‍ ക്രൂവും ചേര്‍ന്ന് മലയാളിയെ രക്ഷിച്ചു

വിമാന യാത്രക്കിടെ ഹൃദയാഘാതം; യാത്രക്കാരനായിരുന്ന ഡോക്ടറും ക്യാബിന്‍ ക്രൂവും ചേര്‍ന്ന് മലയാളിയെ രക്ഷിച്ചു

കണ്ണൂര്‍: വിമാനയാത്രക്കിടെ ഹൃദയാഘാതമുണ്ടായ മലയാളിയെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിന്‍ ക്രൂവും ചേര്‍ന്ന് രക്ഷിച്ചു. കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് പോകുന്ന ഗോ ഫസ്റ്റ് വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായ യൂനുസ് റായന്റോത്ത് എന്നയാളാണ് അവസരോചിതമായ ഇടപെടല്‍ കാരണം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ഇടപെട്ട ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ലൈന്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂനിസ് സഹായത്തിനായി വിളിച്ചപ്പോള്‍ ക്യാബിന്‍ ക്രൂ ഓടിയെത്തി. ഈ സമയത്ത് പള്‍സോ ശ്വാസമോ ഇല്ലാതെ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇയാളെ നിലത്തുകിടത്തിയ ക്രൂ അംഗങ്ങള്‍ സിപിആര്‍ നല്‍കി. വിമാനത്തിലുണ്ടായിരുന്ന ഡോ. ഷബാര്‍ അഹ്മദും ക്രൂവിനൊപ്പം ചേരുകയായിരുന്നു.

ദുബായില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വീല്‍ ചെയറിലാണ് യൂനിസിനെ പുറത്തേയ്ക്ക് കൊണ്ടുപോയത്. യാത്രക്കാരനും ഡോക്ടര്‍ക്കും ഗോ ഫസ്റ്റ് വിമാനത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ പാസുകളും എയര്‍ലൈന്‍സ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.