കിടക്കവിരി നമ്മുടെ കൂട്ടുകാരൻ മാത്രമല്ല ചിലപ്പോൾ വില്ലനുമാകും; വീടിന്റെ ഭംഗിക്കൊപ്പം കിടപ്പുമുറിയും വൃത്തിയായി സൂക്ഷിക്കാം

കിടക്കവിരി നമ്മുടെ കൂട്ടുകാരൻ മാത്രമല്ല ചിലപ്പോൾ വില്ലനുമാകും; വീടിന്റെ ഭംഗിക്കൊപ്പം കിടപ്പുമുറിയും വൃത്തിയായി സൂക്ഷിക്കാം

നമ്മുടെ വീടുകളിലെ പ്രധാന ഇടങ്ങളിലൊന്നാണ് കിടപ്പുമുറി. വീട്ടിലെ മറ്റു ഭാഗങ്ങൾ ഭംഗിയായി വെക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ബെഡ്റൂമുകളുടെ വൃത്തിയും ഭംഗിയും.

വീട്ടിലെ കിടപ്പുമുറിയിലെ പ്രധാന വസ്‌തുക്കളില്‍ ഒഴിച്ചുകൂടാനാവാത്തവയാണ് കട്ടില്‍, മെത്ത, തലയിണ, കിടക്കവിരി എന്നിവ. എന്നാല്‍ ഇവ വൃത്തിയാക്കുന്ന കാര്യം എത്രപേര്‍ ശ്രദ്ധിക്കുന്നുവെന്നത് പ്രധാന ചോദ്യമാണ്. ഒരു കിടക്കവിരി എത്രനാള്‍ വരെ ഉപയോഗിക്കാം എന്നറിയേണ്ടത് ആരോഗ്യപരമായും ശുചിത്വപരമായും വ്യക്തിത്വപരമായും പ്രധാനമായ ഒന്നാണ്.

പല രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം അവിവാഹിതരായ പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍ നാലോ അഞ്ചോ മാസം കൂടുമ്പോഴോ അല്ലെങ്കില്‍ അതിനെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മാത്രമാണ് കിടക്കവിരി കഴുകുന്നത്. അവിവാഹിതരായ സ്ത്രീകളും പെണ്‍കുട്ടികളും രണ്ടാഴ്ച കൂടുമ്പോള്‍ കിടക്ക വൃത്തിയാക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി. ദമ്പതിമാര്‍ രണ്ടാഴ്ചയോ മൂന്നാഴ്ചയോ കൂടുമ്പോള്‍ കൂടുമ്പോള്‍ വൃത്തിയാക്കുമെന്നും പഠനത്തില്‍ പറയുന്നു.

രണ്ടാഴ്ച കൂടുമ്പോഴോ ഒരാഴ്ചക്കിടയിലോ കിടക്കവിരി മാറ്റേണ്ടത് വളരെ പ്രധാനമാണ്. പുതിയവ വാങ്ങുകയോ വൃത്തിയായി കഴുകി ഉണക്കിയോ ഉപയോഗിക്കാം. ചൂടു കാലങ്ങളില്‍ വിയര്‍പ്പും മറ്റും കാരണം കിടക്കവിരിയില്‍ വളരെ വേഗത്തില്‍ അഴുക്ക് പറ്റാന്‍ ഇടയുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും കറയും ഒക്കെ വീണും പെട്ടെന്ന് മുഷിയാം. ഇത് ചര്‍മരോഗങ്ങളിലേക്ക് നയിക്കും.

തണുപ്പ് കാലങ്ങളില്‍ ഇടയ്ക്കിടെ കഴുകുന്നതില്‍ ഇളവ് വരുത്താമെങ്കിലും ചൂടുകാലങ്ങളില്‍ കിടക്കവിരി രണ്ടാഴ്‌ച കൂടുമ്പോള്‍ കഴുകേണ്ടത് വളരെ പ്രധാനമാണ്. നല്ല വൃത്തിയുള്ള കിടക്കവിരി സുഖകരമായ ഉറക്കത്തിന് സഹായിക്കുകയും മനസ് ശാന്തമായിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.