ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ നിരവധി അവസരം; ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ നിരവധി അവസരം; ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്), സബ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്‌ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ എട്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://rectt.bsf.gov.in വഴി അപേക്ഷിക്കാം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): 01 പോസ്റ്റ്, പേ സ്‌കെയില്‍: 44900 142400/, സബ് ഇന്‍സ്‌പെക്ടര്‍: 57 തസ്തികകള്‍, പേ സ്‌കെയില്‍: 35400 112400/, ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്‌ട്രിക്കല്‍): 32 തസ്തികകള്‍, പേ സ്‌കെയില്‍: 35400 112400/.

സബ് ഇന്‍സ്പെക്ടര്‍: ഉദ്യോഗാര്‍ത്ഥി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്‌ട്രിക്കല്‍): ഉദ്യോഗാര്‍ത്ഥി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആര്‍ക്കിടെക്ചറില്‍ ബിരുദം ഉണ്ടായിരിക്കുകയും ആര്‍ക്കിടെക്റ്റ്‌സ് ആക്‌ട് 1972 പ്രകാരം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.