തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; പുറമേ നിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം

തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; പുറമേ നിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം

കൊച്ചി: തൃക്കാക്കരയിലെ ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ കൊടിയിറങ്ങും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശത്തിനാണ് മുന്നണികള്‍ തയ്യാറെടുപ്പ് നടത്തിയിട്ടുള്ളത്.

ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം തൃക്കാക്കരയില്‍ പുറമേ നിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം. ഇത് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തും. ആരെങ്കിലും തങ്ങുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്കു വരുന്ന വാഹനങ്ങള്‍ പൊലീസ് പരിശോധിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച പൊതു യോഗങ്ങളില്‍ പങ്കെടുത്ത ശേഷം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തു നിന്ന് പിന്‍വാങ്ങിയിരുന്നു. മന്ത്രിമാരുടെ സംഘം ശനിയാഴ്ചയും മണ്ഡലത്തില്‍ത്തന്നെ ഉണ്ടായിരുന്നു. യു.ഡി.എഫ് ക്യാമ്പില്‍ വെള്ളിയാഴ്ചയുണ്ടായിരുന്ന എ.കെ ആന്റണി മടങ്ങി. മറ്റു മുതിര്‍ന്ന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.

ശനിയാഴ്ച പ്രചാരണത്തിനായി ജിഗ്നേഷ് മേവാനിയെ കെ.പി.സി.സി രംഗത്തിറക്കി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.