ദ്വാരക : പുതിയ അദ്ധ്യായനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മാനന്തവാടി രൂപത പരിധിയിൽപ്പെടുന്ന പൊതു വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും ശുചീകരിക്കുന്ന യജ്ഞത്തിന് തുടക്കമായി. മേഖലകളുടെയും യൂണിറ്റുകളുടെയും സഹകരണത്തോടെ അദ്ധ്യാപകരോടും സ്കൂൾ അധികൃതരോടും ചേർന്ന് നടത്തപ്പെടുന്ന പ്രവർത്തനത്തിന്റെ രൂപതാതല ശുചീകരണം 2022 മെയ് 28ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ, വൈസ് പ്രസിഡന്റ് നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവാഹികളായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ബ്രാവോ പുത്തൻപറമ്പിൽ, അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സി സാലി സിഎംസി, കൊമ്മയാട് ഇടവക വികാരി ഫാ.ജോസ് കപ്യാരുമലയിൽ, സിൻഡിക്കേറ്റ് അംഗം ഷിതിൻ ആർപ്പത്താനത്ത്, ദ്വാരക മേഖല പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ, കൊമ്മയാട് യൂണിറ്റ് വൈസ് പ്രസിഡന്റ് ലിഡ, കൊമ്മയാട് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.