ഡെറാഡൂണ്‍: സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി.
മതം, ലിംഗം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായി വ്യക്തിഗത നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതുമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"എല്ലാ മതവിഭാഗങ്ങള്‍ക്കും ഏകീകൃത രൂപം നല്‍കുന്നതിനും ദേവഭൂമിയുടെ സംസ്കാരം നിലനിര്‍ത്തുന്നതിനുമാണ് ഇത്. നിലവില്‍ വിവിധ മതഗ്രന്ഥങ്ങളാണ് അവരുടെ മതത്തിലെ വ്യക്തിനിയമങ്ങള്‍ നിയന്ത്രിക്കുന്നത്. ഏകീകൃത നിയമത്തിന്റെ ആവശ്യകത സുപ്രീം കോടതിയും പലപ്പോഴായി മുന്നോട്ട് വച്ചിരുന്നു. ഇത് നടപ്പാക്കിയാല്‍ ഗോവക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും", പുഷ്കര്‍ സിങ് ധാമി പറഞ്ഞു.
മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡിനായി സമിതി രൂപീകരിച്ചത്. ഡല്‍ഹി ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശത്രുഘ്‌നന്‍ സിങ്, ഡൂണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സുരേഖ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.