രാജ്യത്ത് കള്ള നോട്ടുകളുടെ എണ്ണം ക്രമാധിതമായി വര്‍ധിച്ചെന്ന് ആർബിഐ; കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസും തൃണമൂലും

രാജ്യത്ത് കള്ള നോട്ടുകളുടെ എണ്ണം ക്രമാധിതമായി വര്‍ധിച്ചെന്ന് ആർബിഐ; കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസും തൃണമൂലും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കള്ള നോട്ടുകളുടെ എണ്ണം ക്രമാധിതമായി വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ)റിപ്പാേര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ നോട്ടുകളുടെയും കള്ളനോട്ടുകള്‍ വര്‍ധിച്ചതായി ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) രംഗത്ത് എത്തി. 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശനം. 'ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തതു മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിര്‍ഭാഗ്യകരമായ വിജയമെന്ന്' കോണ്‍ഗ്രസ്
നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.



'എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ഏറ്റവും പുതിയ ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം കള്ളനോട്ടുകളില്‍ വന്‍ വര്‍ധനവാണുള്ളത്'- ടിഎംസി നേതാവ് ഡെറക് ഒബ്രിയൻ
ട്വീറ്റ് ചെയ്തു.



2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകള്‍ വര്‍ധിച്ചുവെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ടുകളില്‍ 54.16 ശതമാനവും വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം തുടച്ചുനീക്കുന്നതിന് പുറമേ 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കള്ളനോട്ട് നിര്‍മാര്‍ജനമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.