പത്ത് കോടിയുടെ ബംപര്‍ ആര്‍ക്ക്? ഒരാഴ്ച കഴിഞ്ഞിട്ടും ഭാഗ്യശാലി കാണാമറയത്ത്

പത്ത് കോടിയുടെ ബംപര്‍ ആര്‍ക്ക്? ഒരാഴ്ച കഴിഞ്ഞിട്ടും ഭാഗ്യശാലി കാണാമറയത്ത്

തിരുവനന്തപുരം: പത്തു കോടി വിഷു ബമ്പര്‍ അടിച്ച കോടീശ്വരന്‍ ആരാണ്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും ആ ഭാഗ്യശാലിയാരെന്ന് കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജന്റും. പക്ഷെ കോടീശ്വരന്‍ ഇപ്പോഴും അജ്ഞാത വാസത്തിലാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷു ബമ്പര്‍ നറുക്കെടുപ്പ്.

ഭാഗ്യശാലി ഇന്നും അജ്ഞാതന്‍. ഭാഗ്യശാലി ഇതേവരെ ബാങ്കിനെയോ, ലോട്ടറി ഡയറേക്ടറേറ്റിനെയോ ലോട്ടറി ടിക്കറ്റുമായി സമീപിച്ചിട്ടില്ല. കിഴക്കേകോട്ടയിലെ ചൈതന്യ ലക്കി സെന്റില്‍ നിന്നും വിറ്റ ഒആ 727990 എന്ന ലോട്ടറിക്കാണ് പത്തുകോടി അടിച്ചത്.

സാധാരണ ലോട്ടറിയടിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാഗ്യശാലി തേടിയെത്തും. ചൈതന്യ ലക്കി സെന്ററില്‍ നിന്നും ലോട്ടറിയെടുത്ത് വില്‍പ്പന നടത്തുന്ന രംഗനെന്നയാളാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഈ മാസം 14 ന് എയര്‍പോര്‍ട്ട് ഭാഗത്താണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിദേശത്തേക്ക് പോയവരോ വന്നരോ ആണ് ടിക്കറ്റെടുത്തെന്ന സംശയമുണ്ട്.

സാധാരണ രംഗനില്‍ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്‌സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചു. പക്ഷെ അവരാരുമല്ല ഭാഗ്യശാലികളെന്നാണ് പറയുന്നത്. തന്റെ കൈയില്‍ നിന്നും ടിക്കറ്റെടുത്ത് കോടീശ്വരാനെ ഒന്നു കാണമെന്ന ആഗ്രഹത്തിലാണ് ലോട്ടറി വില്‍പ്പനക്കാരന്‍ രംഗനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.