കോട്ടയം: ഏറ്റുമാനൂര്‍ -ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി. പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആണ് പുതിയ പാതയിലൂടെ ആദ്യം സര്‍വീസ് നടത്തിയത്.
ഇതോടെ, പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തി. 2019 ജൂണ്‍ 11നാണ് കോട്ടയം ഇരട്ടപ്പാത ജോലികള്‍ക്ക് തുടക്കം കുറിച്ചത്. 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം -ഏറ്റുമാനൂര്‍ റൂട്ടില്‍ പുതിയ പാത യാഥാര്‍ത്യമായതോടെ മംഗലാപുരം മുതല്‍ തിരുവനന്തുപരം (കോട്ടയം വഴി) വരെയുള്ള 632 കിലോ മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയായി.
ലൈനില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) നല്‍കിയിരിക്കുന്നത്.
ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലിയാണ് തീര്‍ന്നത്. അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാത തുറന്നുകൊടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.