കോണ്‍ഗ്രസില്‍ കലാപത്തിന് തിരികൊളുത്തി രാജ്യസഭ സീറ്റ് കിട്ടാത്തവര്‍; അതൃപ്തി തുറന്നു പറഞ്ഞ് നഗ്മ

കോണ്‍ഗ്രസില്‍ കലാപത്തിന് തിരികൊളുത്തി രാജ്യസഭ സീറ്റ് കിട്ടാത്തവര്‍; അതൃപ്തി തുറന്നു പറഞ്ഞ് നഗ്മ

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന രാജ്യസഭ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി തുറന്നു പറഞ്ഞ് നേതാക്കള്‍. സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാക്കളാണ് പരസ്യ പ്രതികരണവുമായി രംഗത്തു വന്നത്. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിനേതാവുമായ നഗ്മ, ദേശീയ വക്താവ് പവന്‍ ഖേര, രാജസ്ഥാന്‍ എംഎല്‍എ സന്യം ലോധ എന്നിവരാണ് പരസ്യമായി പ്രതികരിച്ചത്.

തന്റെ പതിനെട്ട് വര്‍ഷത്തെ തപസ്യ നിഷ്ഫലമായെന്നായിരുന്നു നഗ്മയുടെ ട്വീറ്റ്. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ പേരെടുത്ത് വിമര്‍ശിക്കാനും നഗ്മ മറന്നില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, 2003-04ല്‍ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ അവര്‍ക്കു താല്‍പര്യമുണ്ടായിരുന്നു. പിന്നീട് 18 വര്‍ഷം പൂര്‍ത്തിയായെങ്കിലും അവര്‍ക്ക് ഒരു അവസരം കണ്ടെത്താനായില്ല.

'ഇത്തവണ ഇമ്രാന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എനിക്ക് അതിനുള്ള അര്‍ഹതയില്ലേ?' നഗ്മ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇമ്രാനെ മഹാരാഷ്ട്രയില്‍ നിന്ന് സ്ഥാനാര്‍ഥിയാക്കിയത് പല നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. ജി 23 വിമത ഗ്രൂപ്പിലെ പ്രധാനികളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.