കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ സമ്മേളന സ്വാഗതസംഘം ചെയര്‍മാനായിരുന്ന യഹിയ തങ്ങളെ വാഹനം പൊലീസ് തടഞ്ഞു നിര്‍ത്തി മോചിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ശ്രമം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.
ആലുവ കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കല്‍ സുധീര്‍ (45), കടുങ്ങല്ലൂര്‍ എരമം സ്വദേശികളായ ഓലിപറമ്പില്‍ സാദിഖ് (43), ഓലിപ്പറമ്പില്‍ ഷമീര്‍ (38), പയ്യപിള്ളി ഷഫീഖ് (38), കടുങ്ങല്ലൂര്‍ ഏലൂക്കര അത്തനാട്ട് അന്‍വര്‍ (42), ആലുവ ഉളിയന്നൂര്‍ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു.സി.സി ടി.വി ദൃശ്യങ്ങളിലൂടെ കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ അറസ്റ്റു ചെയ്ത യഹിയ തങ്ങളെ കുന്നംകുളത്തെ വസതിയില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു വരികയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം പേര്‍ പെട്ടെന്ന് സംഘടിച്ചെത്തി. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷാ തിരക്കുകളിലായിരുന്നു പൊലീസുകാര്‍. ഈ അവസരം മുതലെടുത്തു തന്നെയാണ് ആലുവയില്‍ വാഹനം തടഞ്ഞത്.
പ്രതിയുമായി പോയ പൊലീസിന്റെ കമാന്‍ഡോ വിംഗാണ് പ്രതിഷേധക്കാരെ ആദ്യം ബലം പ്രയോഗിച്ച് നീക്കിയത്. ബൈപ്പാസ് ഭാഗത്തുണ്ടായിരുന്ന ആലുവ സി.ഐ എല്‍. അനില്‍ കുമാറും സംഘവും പിന്നാലെ എത്തി പ്രതിഷേധക്കാരെ നേരിട്ടു. പത്ത് മിനിറ്റോളം ആലപ്പുഴ പൊലീസിന്റെ വാഹനം റോഡില്‍ തടഞ്ഞിട്ടു. അറസ്റ്റിലായ പ്രതികളെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.