കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആരംഭിച്ചത് പതിനഞ്ചോളം മാട്രിമോണിയല്‍ സൈറ്റുകളാണ്. ഇവയില്‍ പലതിന്റെയും ആസ്ഥാനമായി കാണിച്ചിരിക്കുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളെയാണ്. ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികള്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ വാഗ്ദാനം ചെയ്താണ് മിക്കവയുടെയും പ്രവര്‍ത്തനം. ഇത്തരം മാട്രിമോണിയല്‍ സൈറ്റുകളില്‍ പലതും യാതൊരുവിധ രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതും.
ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കേ ഇത്തരം സൈറ്റുകള്‍ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍ ദുരൂഹമാണ്. ഇത്തരത്തില്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാട്രിമോണിയല്‍ സൈറ്റിന്റെ ഉടമസ്ഥന്‍ ഖത്തറിലാണ് താമസിക്കുന്നത്. ഈ മാട്രിമോണിയല്‍ സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്ബുക്കില്‍ വ്യാപമായി പരസ്യം വരുന്നുണ്ട്.
ക്രൈസ്തവ, ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സൗജന്യ രജിസ്‌ട്രേഷന്‍ ഉള്ളത്. പെണ്‍കുട്ടികള്‍ അവരുടെ വാട്‌സപ്പ് നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നമ്പറുകള്‍ ചില പ്രത്യേക ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൈകളില്‍ എത്തിപ്പെടുന്നതായ ആരോപണം കുറച്ചു നാള്‍ മുമ്പ് ഉയര്‍ന്നിരുന്നു. ആരോപണം ഉയര്‍ന്നതോടെ ഈ മാട്രിമോണിയല്‍ സൈറ്റിന്റെ ഫേസ്ബുക്ക് പേജ് ഇടക്കാലത്ത് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷം മുമ്പ് വിവാദമായൊരു മിശ്ര വിവാഹത്തില്‍ പെണ്‍കുട്ടി ഇതര മതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായത് മാട്രിമോണിയല്‍ സൈറ്റ് വഴിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് ലവ് ജിഹാദ് അടക്കമുള്ള കെണികളികളില്‍ പെടുത്തുന്നുവെന്ന സംശയത്തിന് ആക്കംകൂട്ടുന്നതാണ് ദുരൂഹ മാട്രിമോണിയല്‍ സൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.