വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി വനം വകുപ്പ്

വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി വനം വകുപ്പ്

വയനാട്:  വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി. രാത്രി വാളവയലിലേക്ക് പോയ കാര്‍ യാത്രികരാണ് കടുവയെ കണ്ടത്.

പനമരം-ബീനാച്ചി റോഡില്‍ യാത്രക്കാര്‍ കടുവയെ നേരില്‍ക്കണ്ടു. നേരത്തെയും സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.

അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയില്‍ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനവാസ മേഖലകളിലെത്തുന്ന കടുവകളെ കൂട് സ്ഥാപിച്ച്‌ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.