ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ആരോപണം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഇത്തരം വ്യാജ ആരോപണങ്ങള്‍ മുളയിലേ നുള്ളണം. രാജ്യ സഭയിലേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിജെപി നേതാക്കളുടെ ആരോപണം ശുദ്ധ അസംബന്ധവും വ്യാജവുമാണ്. എന്റെ ഒന്നാം ക്ലാസ് മുതല്‍ കോളജ് വരെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം തെറ്റാണന്ന് പറയാന്‍ എനിക്ക് സാധിക്കും'- ചിദംബരം പറഞ്ഞു.
തഞ്ചാവൂരിലെ ക്രിസ്ത്യന്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മരണ കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതേ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഓഫീസറായ വിദ്യാ ജയന്ത് കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടി സ്‌കൂള്‍ സന്ദര്‍ശിക്കുകയും ഹോസ്റ്റര്‍ അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതിനിടെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ബിജെപിയുടെ ആരോപണം വ്യാജവും അസംബന്ധവുമാണന്ന പ്രസ്താവനയുമായി മുന്‍ കേന്ദ്ര മന്ത്രികൂടിയായ പി. ചിദംബരം രംഗത്ത് വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.