കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍; കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം വീട്ടുകയാണെന്ന് കെജ്‌രിവാള്‍

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍; കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം വീട്ടുകയാണെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയ ശേഷമാണ് ഇഡി ജെയിനിനെ അറസ്റ്റ് ചെയ്തത്.

മന്ത്രിയെ കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. 2015-16 കാലഘട്ടത്തില്‍ സത്യേന്ദര്‍ ജെയിന്‍ ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ഹവാല ഇടപാടുകളിലൂടെ കൊല്‍ക്കത്ത കേന്ദ്രമായ കമ്പനിയില്‍ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് കമ്പനിയുടെ പേരിലേക്കു മാറ്റി.

ഈ പണം ഉപയോഗിച്ചു ജെയിന്‍ സ്ഥലം വാങ്ങുകയും കൃഷി സ്ഥലം വാങ്ങാന്‍ എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. നേരത്തെ സത്യേന്ദര്‍ ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. സത്യേന്ദര്‍ ജെയിന്റെ കുടുംബത്തിന്റെയും കമ്പനിയുടെയും പേരിലുണ്ടായിരുന്ന അനധികൃത സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.