ന്യൂഡൽഹി: ഇന്ത്യന്‍ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indianbank.in വഴി അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ആകെ 312 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയുടെ എഡിറ്റ്/മാറ്റം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 16 വരെ നടത്താം.
അപേക്ഷാ ഫീസ്/ഇന്റിമേഷന്‍ ചാര്‍ജുകള്‍ ഓണ്‍ലൈനായി അടക്കാം. 312 ഒഴിവുകളാണ് ആകെയുള്ളത്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്): സി.എ/ ഐ.സി.ഡബ്ല്യു.എ
മാനേജര്‍(ക്രെഡിറ്റ്): സി.എ/ ഐ.സി.ഡബ്ല്യു.എ, സീനിയര്‍ മാനേജര്‍ (അക്കൗണ്ട്സ്): സിഎ, മാനേജര്‍ (അക്കൗണ്ടുകള്‍): സിഎ, അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്സ്): സിഎ. ശമ്പളം 89890. സീനിയര്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസും പരമാവധി പ്രായപരിധി 38 വയസുമാണ്.
മാനേജര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് 23 മുതല്‍ 35 വരെ പ്രായ പരിധിയും അസിസ്റ്റന്റ് മാനേജര്‍ക്ക് 20 മുതല്‍ 30 വയസു വരെയുമാണ് പ്രായ പരിധി. സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 175 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 14നകം അയക്കണം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് www.indianbank.in സന്ദര്‍ശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.