റിയല്‍മി ജിടി നിയോ 3ടി ജൂണ്‍ ഏഴിന്; പ്രത്യേകതകള്‍ ഇങ്ങനെ

റിയല്‍മി ജിടി നിയോ 3ടി ജൂണ്‍ ഏഴിന്; പ്രത്യേകതകള്‍ ഇങ്ങനെ

റിയല്‍മി ജിടി നിയോ 3ടി ( GT Neo 3T ) ജൂണ്‍ ഏഴിന് പുറത്തിറക്കും. ഇന്തോനേഷ്യയില്‍ ആയിരിക്കും ഫോണ്‍ ആദ്യം എത്തുക. ചൈനയില്‍ ഇപ്പോള്‍ ഫോണ്‍ ഇറങ്ങില്ല. ജക്കാര്‍ത്ത സമയം രാവിലെ 8:30 മുതല്‍ കമ്പനിയുടെ യൂട്യൂബ്, ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഫോണിന്റെ പുറത്തിറക്കല്‍ ലൈവ് സ്ട്രീം ചെയ്യും. ഇന്ത്യയില്‍ ജിടി നിയോ 3ടി എപ്പോള്‍ എത്തും എന്നതില്‍ സ്ഥിരീകരണം ഇല്ലെങ്കിലും അടുത്ത മാസങ്ങളില്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് സൂചന.

റിയല്‍മി ജിടി നിയോ 3ടി റിയല്‍മിയുടെ ജിടി ഫോണുകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. മറ്റ് ടി-സീരീസ് ഫോണുകളില്‍ നിന്ന് പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ റിയല്‍മി ജിടി നിയോ 3ക്ക് താഴെയാണ് ഈ ഫോണ്‍ വരുന്നത്. പുതിയ വേരിയന്റ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 870 SoC ചിപ്പാണ് ഇതില്‍ ഉണ്ടാകുക. ഈ വര്‍ഷം നിരവധി മിഡ് ബജറ്റ് ഫോണുകളുടെ പ്രിയപ്പെട്ട ചോയ്സാണ് ഈ പ്രോസസര്‍.

കൂടാതെ റിയല്‍മി ജിടി നിയോ 3ടി 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തന്നെ എട്ട് ജിബി റാം ഉള്ള ഒരു പതിപ്പും റിയല്‍മി ജിടി നിയോ 3ടിക്ക് ഉണ്ടാകും.

ഈ ഫോണിന് വ്യത്യസ്തമായ ഡിസൈന്‍ ഉണ്ടായിരിക്കും. 6.5 ഇഞ്ച് ഡയഗണല്‍ ഉള്ള ഫോണിന്റെ ഡിസ്പ്ലേ ചെറുതായിരിക്കും. കൂടാതെ സെല്‍ഫി ക്യാമറയ്ക്ക് മുകളില്‍ ഇടത് പഞ്ച്-ഹോള്‍ ഉണ്ടായിരിക്കും. റിയല്‍മി ജിടി നിയോ 3യിലെ സെന്റര്‍ കട്ട്ഔട്ട് അവതരിപ്പിച്ചതിന് ശേഷം, റിയല്‍മി ഡിസൈനില്‍ പഴയ ഫോര്‍മുലയിലേക്ക് മടങ്ങുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

സ്‌ക്രീന്‍ പാനല്‍ എഎംഒഎല്‍ഇഡി ആയിരിക്കും. 2,400 x 1,080 പിക്‌സലുകള്‍ ഉള്ള ഒരു ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനും സ്‌ക്രീന് ഉണ്ടാകും. ഈ സ്‌ക്രീനിന്റെ റീഫ്രഷ് നിരക്ക് 120 Hz ആയിരിക്കും. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. 80 W വരെ ഫാസ്റ്റ് ബാറ്ററി ചാര്‍ജിംഗ് ഇതില്‍ പ്രതീക്ഷിക്കാം. വിലയെ സംബന്ധിച്ച് ഇപ്പോള്‍ സൂചനകള്‍ ഒന്നും ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.