തൃക്കാക്കരയില്‍ പോളിങ് അമ്പത് ശതമാനം പിന്നിട്ടു; കള്ളവോട്ടിനു ശ്രമിച്ച ഒരാള്‍ പിടിയില്‍

തൃക്കാക്കരയില്‍ പോളിങ് അമ്പത് ശതമാനം പിന്നിട്ടു; കള്ളവോട്ടിനു ശ്രമിച്ച  ഒരാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശക്തമായ നിലയില്‍ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞപ്പോള്‍ പോളിങ് 50 ശതമാനം പിന്നിട്ടു. ഈ നില തുടര്‍ന്നാല്‍ പോളിങ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടല്‍.

ആദ്യ മണിക്കൂറുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിലും മകച്ച പോളിങാണ് രേഖപ്പെടുത്തിയത്. പിന്നീട് സാധാരണ നിലയിലായി. അതിനിടെ വൈറ്റില പൊന്നുരുന്നി ബൂത്തില്‍ കള്ളവോട്ടിനു ശ്രമിച്ച ഒരാള്‍ പൊലീസിന്റെ പിടിയിലായി. യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ പരാതിയിലാണ് പൊസീസ് നടപടി.

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംക്ഷനിലെ ബൂത്ത് 50 ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് മണ്ഡലത്തില്‍ വോട്ടില്ല. അതിനിടെ മരോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചാണ് എത്തിയതെന്ന ആക്ഷേപത്തെ തുടര്‍ന്ന് പകരം ആളെ നിയമിച്ചു.

മഴ മാറി നില്‍ക്കുന്നത് കൂടുതല്‍ പോളിങിന് അവസരമെരുക്കുമെന്നാണ് പ്രതീക്ഷ. വൈകിുന്നേരം ആറ് വരെയാണ് പോളിങ്. പോളിങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ മൂന്നിന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.