കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; കോടംതുരുത്തില്‍ ബിജെപി ഭരണം നിലംപൊത്തി

കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; കോടംതുരുത്തില്‍ ബിജെപി ഭരണം നിലംപൊത്തി

ആലപ്പുഴ: കേരളത്തില്‍ മറ്റൊരു പഞ്ചായത്തില്‍ കൂടി ബിജെപി ഭരണം നിലംപൊത്തി. യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് ആലപ്പുഴ തുറവൂര്‍ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്.

കോടംതുരുത്തില്‍ എല്‍ഡിഎഫിലെ മൂന്ന് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് അഖില രാജന്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. 15 അംഗ പഞ്ചായത്തില്‍ ബിജെപി ഏഴ്, യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഒരു മാസത്തിനിടെ ആലപ്പുഴയില്‍ മാത്രം അവിശ്വാസ പ്രമേയത്തിലൂടെ ബിജെപി പുറത്താകുന്ന മൂന്നാമത്തെ പഞ്ചായത്താണിത്. മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം എല്‍ഡിഎഫും യുഡിഎഫും യോജിച്ച് ബിജെപിയെ പുറത്താക്കിയത്. തൃപ്പെരുന്തുറ, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.