അമേരിക്കയില്‍ ഹൈസ്‌കൂള്‍ ബിരുദദാനച്ചടങ്ങിനിടെ നടന്ന വെടിവയ്പ്പില്‍ വയോധിക കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ഹൈസ്‌കൂള്‍ ബിരുദദാനച്ചടങ്ങിനിടെ നടന്ന വെടിവയ്പ്പില്‍ വയോധിക കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

ന്യൂ ഒര്‍ളിയന്‍സ്: അമേരിക്കയില്‍ ജീവനെടുത്ത് വീണ്ടും വെടിവയ്പ്പ്. ന്യൂ ഒര്‍ളിയന്‍സിലെ സേവ്യര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാന കാമ്പസില്‍ നടന്ന വെടിവയ്പ്പില്‍ വയോധിക കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു സ്ത്രീകള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. സര്‍വകലാശാല ക്യാമ്പസില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം.

സേവ്യര്‍ യൂണിവേഴ്സിറ്റി കോണ്‍വൊക്കേഷന്‍ സെന്ററില്‍ ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. മോറിസ് ജെഫ് കമ്യൂണിറ്റി സ്‌കൂളിന്റെ ബിരുദദാനച്ചടങ്ങാണ് കാമ്പസില്‍ നടന്നത്. ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവയ്പ്പുണ്ടായത്.

പരിക്കേറ്റ രണ്ട് പേര്‍ പുരുഷന്‍മാരാണ്. ഒരാളുടെ തോളിനും മറ്റേയാളുടെ കാലിനുമാണ് വെടിയേറ്റത്. ഇവര്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

പാര്‍ക്കിംഗ് സ്ഥലത്താണ് വെടിവെയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ലൂസിയാന പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.