മീനച്ചിൽ രാജവംശ പരമ്പരയിലെ കെ കെ ഭാസ്‌ക്കരൻ കർത്താ അന്തരിച്ചു

മീനച്ചിൽ രാജവംശ പരമ്പരയിലെ കെ കെ ഭാസ്‌ക്കരൻ കർത്താ അന്തരിച്ചു

പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ കെ കെ ഭാസ്‌ക്കരൻ കർത്താ(101) വ്യാഴാഴ്ച രാവിലെ നിര്യാതനായി. പൊതു പ്രവർത്തകനായിരുന്ന അദ്ദേഹം മുത്തോലി പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തിൻെറ വസതിയിൽ സന്ദർശിച്ച് അന്ത്യോപചാരം അർപ്പിച്ചു. പാറേമ്മാക്കൽ തോമ്മാക്കത്തനാർ, കർത്താക്കന്മാരുടെ നേതൃത്വത്തിലുള്ള സംസ്കൃത പാഠശാലയിൽ നിന്നാണ് സംസ്കൃത ഭാഷയിലും വേദങ്ങളിലും അവഗാഹം നേടിയത് എന്ന് മാർ കല്ലറങ്ങാട്ട് ഓർമിച്ചു. ഭാസ്കരൻ കർത്താ തനിക്ക് സമ്മാനമായി നൽകിയ വടി ഇപ്പോഴും പാവനമായി കാത്ത് സൂക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാലാരൂപതയോടും  ക്രൈസ്തവ സമൂഹത്തോടും  സഹകരിച്ചു പ്രവർത്തിക്കുന്ന കർത്താ കുടുംബത്തെ പാലാ രൂപത വളരെ അഭിമാനത്തോടെയാണ് ഓർമ്മിക്കുന്നത് എന്ന് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തിൽ പ്രസ്താവിച്ചു. മീനച്ചിൽ കർത്താ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും ഈ രാജവംശക്കാരാണ്. കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്.

കെ കെ ഭാസ്‌ക്കരൻ കർത്തായുടെ സംസ്ക്കാര കർമ്മങ്ങൾ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് പൂവരണിയിൽ ഉള്ള വീട്ടുവളപ്പിൽ നടക്കുന്നതായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.