പഞ്ചാബ് സര്‍ക്കാരിന് തിരിച്ചടി: റദ്ദാക്കിയ വിഐപി സുരക്ഷ പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

പഞ്ചാബ് സര്‍ക്കാരിന് തിരിച്ചടി:  റദ്ദാക്കിയ  വിഐപി സുരക്ഷ പുനസ്ഥാപിക്കണമെന്ന്  ഹൈക്കോടതി നിര്‍ദേശം

ചണ്ഡീഗഡ്: പഞ്ചാബ് സർക്കാർ റദ്ദാക്കിയ വിഐപി സുരക്ഷ പുനസ്ഥാപിക്കണമെന്ന് നിർദേശവുമായി ഹൈക്കോടതി. പഞ്ചാബില്‍ 424 വിവിഐപികളുടെ സുരക്ഷ ജൂണ്‍ ഏഴിന് പുനസ്ഥാപിക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ചതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ ഗായകന്‍ സിദ്ദു മൂസെവാല വെടിയേറ്റു മരിച്ചിരുന്നു. മുന്‍ മന്ത്രി ഒ.പി സൈനിയാണ് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

424 പേരുടെ സുരക്ഷയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇത് ഈ മാസം ഏഴിനു പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്തുകൊണ്ടാണ് സുരക്ഷ പിന്‍വലിച്ചത് എന്ന കോടതിയുടെ ചോദ്യത്തിന് ജൂണ്‍ ആറിന് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ വാര്‍ഷികം ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.