ആഫ്രിക്കന്‍ കത്തോലിക്കാ യുവജനതയുടെ മധ്യസ്ഥനായ ചാള്‍സ് ലവാങും സഹ വിശുദ്ധരും

ആഫ്രിക്കന്‍ കത്തോലിക്കാ യുവജനതയുടെ മധ്യസ്ഥനായ ചാള്‍സ് ലവാങും സഹ വിശുദ്ധരും

അനുദിന വിശുദ്ധര്‍ - ജൂണ്‍ 03

ഫ്രിക്കന്‍ കത്തോലിക്കാ യുവജനതയുടെ മധ്യസ്ഥനാണ് 22 യുഗാണ്ടന്‍ രക്തസാക്ഷികളില്‍ പ്രസിദ്ധനായ ചാള്‍സ് ലവാങ്. അപരിഷ്‌കൃതരായ അവിശ്വാസികളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ചാള്‍സ്.

തന്റെ മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1885 നവംബറിലായിരുന്നു അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ചാള്‍സ് അവിടത്തെ രാജധാനിയിലെ സേവകരുടെ മുഖ്യനും കൊട്ടാരത്തിലെ ഏറ്റവും ശക്തനായ കായികാഭ്യാസിയുമായിരുന്നു. 'യുഗാണ്ടയിലെ ഏറ്റവും സുമുഖനായ പുരുഷന്‍' എന്ന വിശേഷണവും വിശുദ്ധന് ഉണ്ടായിരുന്നു.

ചാള്‍സ് തന്റെ കൂട്ടുകാര്‍ക്ക് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും തന്റെ സഹസേവകരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. വിശ്വസ്തരും വിശുദ്ധിയുള്ളവരുമായിരിക്കുവാന്‍ തന്റെ സഹപ്രവര്‍ത്തകരെ അദ്ദേഹം പ്രേരിപ്പിച്ചു. ബബന്‍ഡന്‍ ഭരണാധികാരിയായിരുന്ന വാന്‍ഗായുടെ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ നിന്നും സ്വവര്‍ഗ ലൈംഗീക ചൂഷണങ്ങളില്‍ നിന്നും ചാള്‍സ് സഹപ്രവര്‍ത്തകരെ സംരക്ഷിച്ചു.

വിജാതീയനായിരുന്ന വാന്‍ഗ രാജാവ് തികഞ്ഞ അന്ധവിശ്വാസിയായിരുന്നു. ആദ്യമൊക്കെ അദ്ദേഹം കത്തോലിക്കാ മതത്തോട് സഹിഷ്ണുതാപൂര്‍വ്വമായിരുന്നു പെരുമാറിയിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ മുഖ്യസഹായിയായിരുന്ന കാടികിരോ രാജാവിന്റെ മനസിലേക്ക് വര്‍ഗീയ വിഷം കുത്തി വെച്ചു.

ക്രിസ്ത്യാനികള്‍ രാജാവിന്റെ ഭരണത്തിന് ഒരു ഭീഷണിയായി തീരുമെന്ന് വാന്‍ഗായെ പറഞ്ഞു വിശ്വസിപ്പിക്കുന്നതില്‍ കാടികിരോ വിജയിച്ചു. ചാള്‍സിനെ വധശിക്ഷക്ക് വിധിച്ചപ്പോള്‍ വളരെ ആഹ്ലാദവാനായിരുന്നു കാടികിരോ.

താങ്കള്‍ അഗ്‌നിക്കിരയായി മരിക്കുവാന്‍ പോവുകയാണെന്ന് വിശുദ്ധനെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ട ആള്‍ പറഞ്ഞപ്പോള്‍ 'യഥാര്‍ത്ഥ വിശ്വാസത്തിനു വേണ്ടി മരിക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

1886 ജൂണ്‍ മൂന്നിനാണ് വാന്‍ഗായുടെ ഉത്തരവ് പ്രകാരം ചാള്‍സ് ലവാങയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. പോള്‍ ആറാമന്‍ പാപ്പാ ചാള്‍സ് ലവാങയെയും അദ്ദേഹത്തിന്റെ സഹചാരികളെയും 1964 ജൂണ്‍ 22 ന് വിശുദ്ധരായി പ്രഖ്യാപിച്ചു. റോമന്‍ ദിനസൂചികയില്‍ വിശുദ്ധന്റെ ഓര്‍മ്മ തിരുനാള്‍ ജൂണ്‍ മൂന്നിനാണ്.

ചാള്‍സ് ലവാങിനൊപ്പം വിശുദ്ധ പദവിയിലെത്തിയ യുഗാണ്ടന്‍ രക്തസാക്ഷികള്‍:

അക്കില്ലെയൂസ് കെവാനുക.

അഡോള്‍ഫസ് ലൂഡികോ ര്കാസ

അമ്പ്രെകിബുക്കാ

അനറ്റോള്‍ കിരീഗുവാജോ

അത്തനേഷ്യസ് ബഡ്‌ഷെകുക്കെറ്റാ

ബ്രൂണോ സെറോണ്‍കുമാ

ഗോണ്‍സാഗ ഗോന്‍സാ

ജെയിംസ് ബുഷബാലിയാവ്

ജോണ്‍ മരിയാ മുസേയീ

ജോസഫ് മ്കാസ

കിഴിറ്റോ

ലുക്കുബാന ബാക്കിയൂട്ടു

മത്തിയാസ് മലുമ്പ.

മത്തിയാസ് മുറുമ്പ

മ്ബാഗ ടുഷിന്റെ

മുഗാഗ

മുകാസ കീരി വാവാന്‍വു

നോവെ മവഗാലി

പോണ്‍സിയന്‍ നഗോണ്ട്വേ

ഡയനീഷ്യസ് സെബുഗുവാവ്

ജ്യാവിരേ.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്ലോട്ടില്‍ഡേ രാജ്ഞി

2. കാര്‍ത്തേജിലെ സെസീലിയൂസ്

3. കൊമോ ബിഷപ്പായ ആള്‍ബെര്‍ട്ട്

4. അയര്‍ലന്‍ഡിലെ കെവിന്‍ കൊയേംജെന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26