കുട്ടികളെ പ്രകൃതി സ്‌നേഹികളായി വളർത്താം. പ്രകൃതിയെ സ്നേഹിച്ച് വളരുന്ന കുട്ടികള്‍ക്ക് പിന്നീട് ജീവിതത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1985 നും 2003 നും ഇടയില്‍ ഡെന്‍മാര്‍ക്കില്‍ 10 വയസ് പ്രായമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് അവരുടെ ബാല്യകാല സാമീപ്യത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തി.
ജനനം മുതല്‍ 10 വയസ് വരെ പ്രകൃതിയുമായി ഇണങ്ങിയാണ് വളരുന്നതെങ്കില്‍ മാനസിക വിഭ്രാന്തി വികസിപ്പിക്കാനുള്ള സാധ്യത ക്രമാതീതമായി കുറയുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരിലൊരാളായ പോസ്റ്റ് ഡോക് ക്രിസ്റ്റിന്‍ എന്‍ഗമാന്‍ പറഞ്ഞു.
പരിസ്ഥിതി ബോധമുള്ള ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള ഒരു മികച്ച മാര്‍ഗം അവരെ പൂന്തോട്ടപരിപാലനം പഠിപ്പിക്കുക എന്നതാണ്. ഒരു കുട്ടിക്ക് പ്രകൃതിയെ വിലമതിക്കാനുള്ള മികച്ച മാര്‍ഗമാണ് മണ്ണില്‍ വളരുന്നതും കളിക്കുന്നതും.
പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റീസൈക്കിള്‍ ചെയ്ത മാലിന്യങ്ങള്‍ ഉപയോഗിച്ച് വളം എങ്ങനെ നിര്‍മ്മിക്കാമെന്ന് അവരെ പഠിപ്പിക്കുക.
നല്ല കാലാവസ്ഥയുള്ളപ്പോള്‍ കുട്ടികളെ പച്ചപ്പ് നിറഞ്ഞ പാര്‍ക്കുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ കളിക്കാന്‍ വിടണം. അന്തരീക്ഷ മലിനീകരണത്തിന്റെ അനന്തരഫലങ്ങള്‍ നിങ്ങളുടെ കുട്ടികളോട് വിശദീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വിദഗ്ധര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.