'തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ വിജയം തുടക്കം മാത്രം': ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്ന് പ്രതിപക്ഷ നേതാവ്

'തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ വിജയം തുടക്കം മാത്രം': ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ വിജയം തുടക്കം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലുടനീളം ഈ വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജമാണിത്. നിറകണ്ണുകളോടെ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയെങ്കിലും കെ റെയിലില്‍ നിന്നും പിന്മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. മതിമറന്ന് ആഹ്ലാദിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിനോട് രാജിവെക്കാന്‍ ആവശ്യപ്പെടില്ല. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ക്കുളള അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് എല്‍.ഡി.എഫായിരിക്കും. ഭരണത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാണ് തെരഞ്ഞെടുപ്പ്.

എൽഡിഎഫ് സര്‍ക്കാറിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ശ്രമവുമുണ്ടായി. അശ്ലീല വീഡിയോയെ കുറിച്ച്‌ സംസാരിക്കുന്നവര്‍ ഇതൊന്നും ചര്‍ച്ചയാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.