ഇനി മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ പതിനായിരങ്ങള്‍ മുടക്കേണ്ട; വെണ്ടയ്ക്ക മാത്രം മതി

ഇനി മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ പതിനായിരങ്ങള്‍ മുടക്കേണ്ട; വെണ്ടയ്ക്ക മാത്രം മതി

മുടി സ്‌ട്രെയിറ്റ് ചെയ്ത് ഭംഗിയാക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ചുരുക്കമായിരിക്കും. ആഗ്രഹിച്ചാലും ചിലവ് ഓര്‍ക്കുമ്പോള്‍ പലരും ആഗ്രഹം അങ്ങ് മൂടിക്കെട്ടി വയ്ക്കാറാണ് പതിവ്. എന്നാല്‍ വെണ്ടയ്ക്കായ്ക്ക് ഇത്തരക്കാരെ സഹായിക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആരോഗ്യഗുണങ്ങളേറെയുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ച് പാക്കുണ്ടാക്കി തലയില്‍ തേയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും ഉള്ള് വര്‍ധിക്കുന്നതിനും സ്‌ട്രെയിറ്റ് ആകുന്നതിനും സഹായിക്കും. വെണ്ടയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

വൈറ്റമിന്‍ എയുടെ കലവറയായതിനാല്‍ വെണ്ടയ്ക്ക തലയില്‍ തേയ്ക്കുന്നത് മുടിയില്‍ മോയിസ്ച്ചര്‍ നിലനിര്‍ത്തുന്നതിനും കേട് വരുന്നത് തടയാനും സഹായിക്കും. പലപ്പോഴും ബ്യൂട്ടിപാര്‍ലറില്‍ പോയി പതിനായിരങ്ങള്‍ മുടക്കി നടത്തുന്ന ട്രീറ്റ്‌മെന്റുകള്‍ മുടിയെ നശിപ്പിച്ചേക്കാം. എന്നാല്‍ വെണ്ടയ്ക്ക പാക്ക് കുറഞ്ഞ ചെലവില്‍ മുടി സ്‌ട്രെയിറ്റ് ആക്കുക മാത്രമല്ല എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും സഹായിക്കുന്നു.

പാത്രത്തില്‍ രണ്ടോ മൂന്നോ വെണ്ടക്ക എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കുക. വെണ്ടയ്ക്ക നന്നായി വെന്തശേഷം അതിലെ നീര് ഇറങ്ങിവരാന്‍ തുടങ്ങുമ്പോള്‍ തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം നന്നായി അരിച്ചെടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇടയ്ക്ക് തല മസാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇതില്‍ കുറച്ച് നാരങ്ങാ നീര് ചേര്‍ക്കുന്നത് കണ്ടീഷണര്‍ ഇഫക്ട് മുടിക്ക് നല്‍കുവാനും സഹായിക്കും.

നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് നോക്കി വേണം ഇതില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍. അല്ലാത്ത പക്ഷം സ്‌കിന്‍ ഡ്രൈ ആക്കും. നാരങ്ങാ നീര് ചേര്‍ക്കുന്നതിലൂടെ തലമുടിക്ക് വെണ്ടയ്ക്കയുടെ മണം നില്‍ക്കുന്നത് ഒഴിവാക്കുവാനും സഹായിക്കും. ഈ പാക്ക് ഇട്ടതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച തലമുടി കഴുകുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ പാക്കിന്റെ ഫലം കുറയും.

എണ്ണ ഉണ്ടാക്കാം

അഞ്ച് വെണ്ടയ്ക്ക എടുക്കുക. നന്നായി നുറുക്കി വേവിക്കുക. ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്‍ക്കുക. ഒപ്പം നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കിയ എണ്ണ അരിച്ച് മാറ്റി വയ്ക്കുക. പിന്നീട് ഇത് നന്നായി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ നന്നായി തേയ്ച്ചു പിടിപ്പിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് മുടിക്ക് നല്ല തിളക്കം തരുന്നതിനും ഡ്രൈ ആകാതിരിക്കുവാനും സഹായിക്കും. ഇതിനൊപ്പം കറ്റാര്‍വാഴ ചേര്‍ക്കുന്നതും നല്ലതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.