ആറു സംസ്ഥാനങ്ങളില്‍ നിന്ന് 18 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്; ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പരീക്ഷണം

ആറു സംസ്ഥാനങ്ങളില്‍ നിന്ന് 18 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്; ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പരീക്ഷണം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവു വന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 18 സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതെ ജയം. ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജയിച്ചു കയറിയത് എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാലാണ്.

പഞ്ചാബ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍ എന്നീ ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളാണ് ജയിച്ചത്. പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബല്‍ഭീര്‍ സിങ്ങും സാമൂഹിക പ്രവര്‍ത്തകന്‍ വിക്രംജിത്ത് സിങ് സാഹ്നെയുമാണ് എതിരില്ലാതെ വിജയിച്ചത്.

അതേസമയം ഹരിയാനയിലും രാജസ്ഥാനിലും കടുത്ത മല്‍സരമാകും നടക്കുക. ഇരു സംസ്ഥാനങ്ങളിലും ബിജെപി ഒരു അധിക സ്ഥാനാര്‍ഥിയെ കൂടി നിര്‍ത്തിയതോടെയാണ് മല്‍സരത്തിന് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. അട്ടിമറി മണത്ത കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ നിന്ന് ബിജെപിയുടെ ആദിത് സാഹു, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മഹുവ മാജി, ഛത്തീസ്ഗഢില്‍ നിന്ന് ഭരണത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ രാജീവ് ശുക്ല, രഞ്ജിത്ത് രഞ്ജന്‍, മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ക, ബിജെപിയുടെ സുമിത്ര വാല്‍മീകി, കവിത പട്ടീദാര്‍, ആന്ധ്രപ്രദേശില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വി. വിജയസായ് റെഡ്ഡി, ബീഡ മസ്താന്‍ റാവു, ആര്‍. കൃഷ്ണയ്യ, എസ്. നിരഞ്ജന്‍ റെഡ്ഡി എന്നിവരും എതിരില്ലാതെ വിജയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.