ഡെന്മാർക്കില്‍ നികുതി തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ഡെന്മാർക്കില്‍ നികുതി തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ഡെൻമാർക്ക്‌: ഡെന്‍മാർക്കില്‍ നികുതി തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് പൗരനെ ദുബായ് പോലീസ് പിടികൂടി. 1.7 ബില്ല്യണ്‍ ഡോളറിന്‍റെ തട്ടിപ്പ് നടത്തിയ 52 കാരനാണ് അറസ്റ്റിലായത്. പ്രതിയെ ഡെന്മാർക്കിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. 

കുറ്റവാളി കൈമാറുന്ന ധാരണപ്രകാരമാണ് ഡെന്മാർക്കിന് ഇയാളെ കൈമാറുക. ഡെന്മാർക്ക് അധികൃതർ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് ജനറല്‍ ഡിപാർട്മെന്‍റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. 

 എ ലൈറ്റ് ഓഫിസർമാരുടെയും അംഗങ്ങളുടെയും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചായിരുന്നു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസി. കമാൻഡർ ഇൻചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.